
സൗദി അറേബ്യയിലെ തൊഴില്‍ രഹിതരായ സ്വദേശികള്‍ക്ക് തൊഴില്‍നല്‍കുന്നതിനായി സൗദി തൊഴില്‍ മന്ത്രാലയം ആവിഷ്ക്കരിച്ച പദ്ധതിയാണ് നിതാഖാത്. നിതാഖാത് എന്ന വാക്കിന്‍റെ അര്‍ത്ഥം തരംതിരിക്കല്‍ എന്നാണ്. സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതും പത്തോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്നതുമായ എല്ലാ സ്ഥാപനങ്ങളിലും ഉള്ള സ്വദേശികളുടെ അനുപാതത്തിനനുസരിച്ച് ആ സ്ഥാപനങ്ങളെ തരം തിരിക്കുക എന്നതാണ് നിതാഖാത് കൊണ്ട് ഉദ്ദേശിക്കുന്നത്. ചുവപ്പ്, മഞ്ഞ, പച്ച,...